മുംബൈ/അമരാവതി: മഹാരാഷ്ട്രയിൽ ഇന്നലെ11,514 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഒറ്റദിനത്തിലെ ഉയർന്ന കണക്കാണിത്. ആകെ രോഗികൾ 4,79,779. ഇന്നലെ 316 പേർ മരിച്ചു. ആകെ മരണം 16,792. സംസ്ഥാനത്ത് ചികിത്സയിലുള്ളത് 1,46,305 പേരാണ്.
ആന്ധ്രപ്രദേശിൽ ഇന്നലെ 10,328 പേർക്കു രോഗം സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണു സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം പതിനായിരം കടക്കുന്നത്. ഇന്നലെ സംസ്ഥാന ഊർജ മന്ത്രി ബി. ശ്രീനിവാസ റെഡ്ഡിക്കു കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ്റ്റ് ഗോദാവരിയിലാണ് ഇന്നലെയും കൂടുതൽ രോഗികൾ. കർണൂൽ, അനന്തപുരമു ജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
കർണാടകയിൽ ഇന്നലെ 6,805 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒറ്റദിനത്തിലെ ഉയർന്ന കണക്കാണിത്. ഇന്നലെ 93 പേർ മരിച്ചു. ആകെ മരണം 2897. ആകെ രോഗികൾ 1.58 ലക്ഷം.
തമിഴ്നാട്ടിൽ 110 മരണം
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് ഇന്നലെ 110 പേർ മരിച്ചു. ആകെ മരണം 4571. ഇന്നലെ 5684 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 2,79,144. തമിഴ്നാട്ടിൽ തുടർച്ചയായ നാലാം ദിവസമാണു പ്രതിദിന മരണം നൂറു കടക്കുന്നത്. ഓഗസ്റ്റിലെ ആറു ദിവസത്തിനിടെ 537 പേരാണു മരിച്ചത്. ഇന്നലെ 67,153 പരിശോധനകൾ നടത്തിയതോടെ തമിഴ്നാട്ടിലെ ആകെ പരിശോധനകൾ 30 ലക്ഷം പിന്നിട്ടു.