ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പാൽഘറിൽ രണ്ട് സന്യാസിമാർ അടക്കം മൂന്നു പേർ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മഹാരാഷ്ട്ര സർക്കാരിനു സുപ്രീംകോടതി നിർദേശം. സംഭവം സിബിഐയെക്കൊണ്ടോ എൻഐഎയെക്കൊണ്ടോ അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട ഹർജിയിലാണ് കോടതിയുടെ നടപടി.
കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിൽ അതു സമർപ്പിക്കണമെന്നു നിർദേശിച്ച കോടതി, സംഭവത്തിൽ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഏപ്രിലിലാണ് സന്യാസിമാർ അടക്കമുള്ളവരെ ആൾക്കൂട്ടം ആക്രമിച്ചത്.