ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് ജീവനൊടുക്കിയ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു.
ബിഹാർ പോലീസിൽനിന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്. സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയെ പ്രതിചേർത്ത് സിബിഐ വീണ്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തു. എസ്പി നൂപുർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുക. സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈയിലെത്തിയ ബിഹാർ പോലീസ് തെളിവുകളുമായി ഇന്നലെ മടങ്ങി.