സിൽവാസ: കേന്ദ്രഭരണ പ്രദേശമായ ദാദ്ര-നാഗർ ഹവേലിയിൽ കനത്തമഴയെത്തുടർന്ന് ഫാക്ടറിയുടെ ചുമരിടിഞ്ഞുവീണ് കരാർ തൊഴിലാളികളായ അഞ്ചു പേർ മരിച്ചു.
സിൽവാസയിലെ സുരംഗി ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണു സംഭവം. ഫാക്ടറി നിർമാണത്തിലേർപ്പെട്ടിരുന്ന ഇവർ പുതുതായി നിർമിച്ച ഭിത്തിക്കു സമീപം കിടന്നുറങ്ങുകയായിരുന്നു. അഞ്ചുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.