പൂന: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവാജിറാവു പാട്ടീൽ നിലങ്കേക്കർ(89) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1985-86 കാലത്തായിരുന്നു നിലങ്കേക്കർ മുഖ്യമന്ത്രിയായിരുന്നത്. 1991ൽ എംപിസിസി അധ്യക്ഷനായി. 2003ൽ സുശീൽകുമാർ ഷിൻഡെ മന്ത്രിസഭയിൽ റവന്യു മന്ത്രിയായിരുന്നു. 1962 മുതൽ 2014 വരെ നിലങ്ക മണ്ഡലത്തെ ശിവാജിറാവു പാട്ടീൽ നിലങ്കേക്കർ പ്രതിനിധീകരിച്ചു. ജൂലൈയിൽ ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹം രോഗമുക്തി നേടിയിരുന്നു.