ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2019ലെ സിവിൽ സർവീസസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറിൽ നടന്ന എഴുത്തു പരീക്ഷകളുടെയും 2020 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെ നടന്ന അഭിമുഖ പരീക്ഷകളുടെയും ചേർന്നുള്ള ഫലമാണ് പ്രഖ്യാപിച്ചത്. 829 പേരെ വിവിധ സർവീസുകളിലേക്കുള്ള നിയമനങ്ങൾക്കായി യുപിഎസ്സി ശിപാർശ ചെയ്തു. ഹരിയാനയിലെ സോൻപതിൽനിന്നുള്ള പ്രദീപ് സിംഗ് ഒന്നാം റാങ്ക് നേടിയപ്പോൾ മൂന്നാം റാങ്കോടെ പ്രതിഭാ വർമ വനിതകളിൽ ഒന്നാമതെത്തി. ജതിൻ കിഷോറിനാണ് രണ്ടാം റാങ്ക്.
മലയാളിയായ സി.എസ്. ജയദേവിനാണ് അഞ്ചാം റാങ്ക്. ആദ്യ നൂറ് റാങ്കിൽ 11 മലയാളികൾ ഉൾപ്പെടുന്നു. ആർ. ശരണ്യ (36), അശ്വതി ശ്രീനിവാസ് (40), സഫ്ന നസ്റുദ്ദീൻ (45), ആർ. ഐശ്വര്യ (47), അരുണ്‍ എസ്. നായർ (55), എസ്. പ്രിയങ്ക (68), ബി. യശസ്വിനി (71), നിഥിൻ കെ. ബിജു (89), എ.വി. ദേവിനന്ദന (92), പി.പി. അർച്ചന (99) എന്നിവർ ആദ്യ നൂറിൽ ഇടംനേടിയിട്ടുണ്ട്.
www.upsc.gov.in എന്ന വെബ്സൈറ്റിൽ ഫലം പരിശോധിക്കാം. സർക്കാർ ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ള 927 ഒഴിവുകളിലേക്കുള്ള നിയമനത്തിൽ 180 ഒഴിവുകൾ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീന് സർവീസിലേക്കും 24 ഒഴിവുകൾ ഇന്ത്യൻ ഫോറിൻ സർവീസുകളിലേക്കും 150 ഒഴിവുകൾ ഇന്ത്യൻ പോലീസ് സർവീസിലേക്കും 438 പേർ ഗ്രൂപ്പ് എ സർവീസിലേക്കും 135 പേർ ഗ്രൂപ്പ് ബി സർവീസിലേക്കുമാണ്. 2020ലെ സിവിൽ സർവീസ് പരീക്ഷ മേയ് 31നു നടത്താനാണ് നിശ്ചയിച്ചിരുന്നത്.
എന്നാൽ, കോവിഡ് വ്യാപനം മൂലം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടർന്ന് പരീക്ഷ ഒക്ടോബർ നാലിലേക്കു മാറ്റിയിട്ടുണ്ട്.