ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി ആറ് മാസം കൂടി സമയം അനുവദിച്ചു. പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിന്റെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.