വാഷിംഗ്ടൺ ഡിസി: ടിക് ടോക്കിനെ യുഎസ് കന്പനി വാങ്ങുകയാണെങ്കിൽ കിട്ടുന്ന തുകയുടെ ഒരു വിഹിതം സർക്കാരിനു നല്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലയുമായുള്ള ഫോൺ സംഭാഷണത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ട്, സെപ്റ്റംബർ 15നകം ഇടപാട് ഉണ്ടായില്ലെങ്കിൽ ടിക് ടോക് യുഎസിൽ നിരോധിക്കുമെന്നും ട്രംപ് അറിയിച്ചു.
ടിക് ടോക്കിന്റെ യുഎസ് യൂണിറ്റ് വാങ്ങാൻ മൈക്രോസോഫ്ട് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ ചാരപ്പണി നടത്തുന്നുവെന്ന് യുഎസ് ആരോപിക്കുന്നു. നേരത്തേ ഇന്ത്യ ഇവ നിരോധിച്ചിരുന്നു.