വത്തിക്കാൻ സിറ്റി: എമരിറ്റസ് പാപ്പാ ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ പീറ്റർ സീവാൾഡ്. എമരിറ്റസ് മാർപാപ്പ ജൂണിൽ ജർമനിയിലുള്ള സഹോദരൻ മോൺ. ജോർജ് റാറ്റ്സിംഗറെ സന്ദർശിച്ചിരുന്നു. വത്തിക്കാനിൽ തിരിച്ചെത്തിയശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി. 93 വയസുള്ള ബെനഡിക്ട് പാപ്പായുടെ ശബ്ദം ദുർബലമായതായും റിപ്പോർട്ടുണ്ട്.
2013ൽ സ്ഥാനത്യാഗം നടത്തിയ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അതിനുശേഷം ഇറ്റലിയുടെ പുറത്തേക്കു നടത്തിയ ആദ്യയാത്രയായിരുന്നു ജൂണിലെ ജർമൻ സന്ദർശനം. മരണാസന്നനായിരുന്ന സഹോദരനോടൊപ്പം രണ്ടു ദിവസം റേഗൻസ്ബുർഗിൽ ചെലവഴിച്ച മാർപാപ്പ അവിടെ മാതാപിതാക്കളുടെയും സഹോദരിയുടെയും ശവകുടീരങ്ങളും സന്ദർശിച്ചിരുന്നു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ആത്മീയ വിൽപ്പത്രം തയാറാക്കിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.