കേപ് കാനവൽ: ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കന്പനിയുടെ ഡ്രാഗൺ പേടകത്തിൽ രണ്ട് നാസാ ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തി. മെക്സിക്കോ ഉൾക്കടലിലാണു പേടകം പതിച്ചത്. 45 വർഷത്തിനു ശേഷം ആദ്യമായാണു യുഎസ് ബഹിരാകാശ സഞ്ചാരികൾ ദൗത്യം പൂർത്തിയാക്കി കടലിൽ പേടകത്തിൽ തിരിച്ചെത്തുന്നത്. വ്യാവസായിക അടിസ്ഥാനത്തിൽ നിർമിച്ച പേടകത്തിൽ ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തുന്നതും ആദ്യമായാണ്.
രണ്ടു മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച സഞ്ചാരികൾ ഒരു ദിവസമെടുത്താണ് എൻഡവർ പേടകത്തിൽ ഭൂമിയിലെത്തിയത്. പെൻസാക്ലോസയിൽനിന്ന് 40 മൈൽ അകലെ മെക്സിക്കോ കടലിടുക്കിൽ പാരഷൂട്ടിലാണ് പേടകം ലാൻഡ് ചെയ്തത്. സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റിൽ മേയ് 30നാണ് എൻഡവർ വിക്ഷേപിച്ചത്.