ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകൾക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറു ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു.ഒരു ഗൺമാൻ, ഒരു ഡ്രൈവർ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണു രോഗം ബാധിച്ചത്. ജൂലൈ 31ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ഗവർണർ വാജുഭായ് വാല, ആഭ്യന്തരമന്ത്രരി ബാസവരാജ് ബൊമ്മെ എന്നിവരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.
ഇളയമകൻ ബി.വി. വിജയേന്ദ്ര ക്വാറന്റൈനിലാണ്. ഞായറാഴ്ച രാത്രിയാണ് യെദിയൂരപ്പയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇളയമകൻ ബി.വി. വിജയേന്ദ്ര ക്വാറന്റൈനിലാണ്. ഞായറാഴ്ച രാത്രിയാണ് യെദിയൂരപ്പയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.