മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം നാലര ലക്ഷം പിന്നിട്ടു. ഇന്നലെ 8968 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 260 പേർ മരിച്ചു. ആകെ മരണം 15,842. ഇന്നെ 10,221 പേർ രോഗമുക്തരായി. 1,47,018 പേരാണു സംസ്ഥാനത്തു ചികിത്സയിലുള്ളത്. മുംബൈയിൽ ഇന്നലെ 970 പേർക്കു രോഗം സ്ഥിരീകരിച്ചു.