മുംബൈ: കോവിഡ് ബാധിച്ച് ജൂലൈ 11നു നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മെഗാസ്റ്റാർ അമിതാഭ് ബച്ചൻ(77) പരിശോധനാഫലം നെഗറ്റീവായതോടെ ഇന്നലെ ആശുപത്രി വിട്ടു. ""എല്ലാവരുടെയും പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി. എന്റെ പിതാവിനു കോവിഡ് നെഗറ്റീവായി. അദ്ദേഹം വീട്ടിലെത്തി വിശ്രമിക്കുകയാണ്''- മകനും നടനുമായ അഭിഷേക് ബച്ചൻ ട്വീറ്റ് ചെയ്തു.
കോവിഡ് പോസിറ്റീവായതിനാൽ ചികിത്സയിലാണെന്നും ആരോഗ്യവാനായി ഉടൻ തിരിച്ചുവരുമെന്നും അഭിഷേക് പറഞ്ഞു. നേരത്തേ കോവിഡ് സ്ഥിരീകരിച്ച അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായി, ഇവരുടെ മകൾ ആരാധ്യ എന്നിവർ പരിശോധനാഫലം നെഗറ്റീവായതിനെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രി വിട്ടിരുന്നു.