ന്യൂഡൽഹി: ജമ്മുകാഷ്മീരിലെ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
രാഷ്ട്രീയ നേതാക്കളെ നിയമവിരുദ്ധമായി തടവിലിടുന്പോൾ ഇന്ത്യൻ ജനാധിപത്യത്തിനാണു പരിക്കേൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണ്ടി.കേന്ദ്രം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് പൊതുസുരക്ഷാ നിയമപ്രകാരം മെഹ്ബൂബ തടവിലാക്കപ്പെട്ടത്. കഴിഞ്ഞമാസം ജമ്മുകാഷ്മീർ സർക്കാർ തടവുകാലാവധി മൂന്നു മാസംകൂടി നീട്ടി.