ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഒരു സംസ്ഥാനത്തും ഏതെങ്കിലും പ്രത്യേക ഭാഷകൾ അടിച്ചേൽപ്പിക്കുകയില്ലെന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാൽ. തമിഴ്നാട്ടിൽനിന്നുള്ള മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനു തമിഴ്ഭാഷയിൽ അയച്ച ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യത്തിൽ നയം വ്യക്തമാക്കിയത്. പുതിയ നയത്തിലൂടെ , സംസ്കൃതഭാഷകൽ അടിച്ചേൽപ്പിക്കപ്പെടുകയാണെന്നു തമിഴ്നാട്ടിൽ വ്യാപകപ്രചാരണം ഉണ്ട്.