മുംബൈ: ഐപിഎല്‍ സ്പോണ്‍സര്‍മാരായ വിവോയെ മാറ്റേ ണ്ടതില്ലെന്നു ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിൽ തീരുമാനമായി.
ഐപിഎല്‍ സെപ്റ്റംബര്‍ 19 ന് ആരംഭിക്കും. നവംബര്‍ പത്തി നാണ് ഫൈനല്‍. നേരത്തെ എട്ടിനാണ് ഫൈനൽ തീരുമാനിച്ചത്. മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി 7.30ന് ആരംഭിക്കും. ഐപിഎലിന്റെ ആദ്യ ഘട്ടത്തില്‍ കാണികളുണ്ടാവില്ല. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ കാണികളെ കയറ്റുന്ന കാര്യം പരിഗണിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.
ഈ സീസണിൽ വനിതാ ഐപിഎൽ ഉണ്ടാകുമെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിട്ടുണ്ട്. പുരുഷ ഐപിഎല്‍ മത്സരത്തിനൊപ്പം തന്നെയാകും വനിതകളുടെ മത്സരങ്ങളും നടക്കുക.
വിവോ തന്നെ ഐപിഎൽ സ്പോൺസർമാർ
12:16 AM Aug 03, 2020 | Deepika.com