തിരുവനന്തപുരം: സ്പോര്‍ട്സ് അഥോറിറ്റ് ഓഫ് ഇന്ത്യ അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുമായി സഹകകരിച്ചു നടത്തിയ ഇന്റര്‍മീഡിയറ്റ് ലെവല്‍ ഓണ്‍ലൈന്‍ അത്ലറ്റിക് ക്യാമ്പ് സമാപിച്ചു. 14 വയസു മുതല്‍ 18 വയസുവരെയുള്ള കായികതാരങ്ങളുടെ പരിശീലന രീതികള്‍ ഒളിമ്പ്യന്മാരും അര്‍ജുനാ അവാര്‍ഡ് ജേതാക്കളും ഇന്ത്യന്‍ ഇന്റര്നാഷ്ണല്സും പരിചയപ്പെടുത്തുകയും പുതുതലമുറയ്ക്ക് പ്രോത്സാഹനം നല്കുന്നതുമായിരുന്നു പ്രോഗ്രാം.
ഇന്ത്യന്‍ കായിക രംഗത്തെ അതികായരായ പത്മശ്രീ പി.ടി ഉഷ, പത്മശ്രീ ശ്രീറാം സിംഗ്, അര്‍ജുനാ അവാര്‍ഡ് ജേതാവ് ടി.സി യോഹന്നാന്, എഫ്എ പ്രസിഡന്റ് അഡില്ലെ സുമാരിവാല, തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ കായികതാരങ്ങളുമായി സംവദിച്ചു. ഒപ്പം രാജ്യത്തെ മുന്‍കാലങ്ങളിലെ പ്രധാന താരങ്ങളെല്ലാം കഴിഞ്ഞ 21 ദിവസമായി നടന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ തങ്ങളുടെ അനുഭവങ്ങള്‍ പുതുതലമുറയ്ക്ക് വിവരിച്ചുനല്‍കി.
സായിയുടെ ഓണ്‍ലൈന്‍ അത്ലറ്റിക് ക്യാമ്പ് സമാപിച്ചു
12:16 AM Aug 03, 2020 | Deepika.com