വിജയവാഡ: മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ പൈഡികൊണ്ടല മാണിക്യല റാവു(59) കോവിഡ് ബാധിച്ചു മരിച്ചു. വെസ്റ്റ് ഗോദാവരി ജില്ലയിലെ ടഡേപള്ളിഗുഡത്തുള്ള വസതിയിൽവച്ച് ഇരുപതു ദിവസം മുന്പാണ് റാവുവിനു കോവിഡ് സ്ഥിരീകരിച്ചത്.
ശ്വാസതടസത്തെത്തുടർന്ന് വിജയവാഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. 2014ൽ ടഡേപള്ളിഗുഡത്തുനിന്നു നിയമസഭയിലെത്തിയ റാവു 2018 വരെ ചന്ദ്രബാബു നായിഡു മന്ത്രിസഭയിലെ എൻഡോവ്മെന്റ് മന്ത്രിയായിരുന്നു. സംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തും.