വാഷിംഗ്ടൺ ഡിസി: ചൈനയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ ആപ് ടിക് ടോക് അമേരിക്കയിലും നിരോധിക്കുന്നു. ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ ആപ് ടിക് ടോക്കിനെ ടെക് ഭീമൻ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള പ്രാഥമിക ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന.
ഒരു അമേരിക്കൻ കന്പനി ടിക് ടോക്കിന്റെ അമേരിക്കയിലെ നിയന്ത്രണം ഏറ്റെടുക്കുന്നതിനോടു യോജിക്കുന്നില്ലെന്നു പറഞ്ഞ ട്രംപ്, അടിയന്തര ഉത്തരവിലൂടെ നിരോധനം ഏർപ്പെടുത്താൻ പ്രസിഡന്റിന് അധികാരമുണ്ടെന്നു കൂട്ടിച്ചേർത്തു. പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ ടിക് ടോക് ചോർത്തുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കഴിഞ്ഞദിവസം ആരോപണമുന്നയിച്ചിരുന്നു. ഇന്ത്യയിൽ ടിക് ടോക് ഉൾപ്പെടെ 106 ചൈനീസ് മൊബൈൽ ആപ്പുകൾ നിരോധിച്ച നടപടിയെ ട്രംപ് അനുകൂലിച്ചിരുന്നു.