ബ്രസല്‍സ്: 2020-21 ബെല്‍ജിയന്‍ ഫുട്ബോള്‍ സീസണ് എട്ടിനു കിക്കോഫ്. ഈ സീസണില്‍ 16നു പകരം 18 ടീമുകളാണ് ഒന്നാം ഡിവിഷനില്‍ പങ്കെടുക്കുക. ആഴ്ചകള്‍ നീണ്ട വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്ക്കുംശേഷമാണ് ലീഗ് ആരംഭിക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന 2019-20 സീസണിലെ മത്സരങ്ങള്‍ പൂര്‍ത്തിയാകും മുമ്പേ ലീഗ് അവസാനിപ്പിച്ച രാജ്യങ്ങളില്‍ ഒന്നാണ് ബെല്‍ജിയം. ക്ലബ് ബ്രൂഗി ചാമ്പ്യന്മാരായപ്പോള് വാസ് ലാന്‍ഡ് ബെവെറന്‍ തരംതാഴ്ത്തപ്പെടുകയും ചെയ്തു. ഇതിനെതിരേ വാസ് ലാന്‍ഡ് അപ്പീല്‍ ചെയ്തു. അപ്പീല്‍ ജയിച്ച ക്ലബ് ഒന്നാം ഡിവിഷനില്‍ തുടരുകയും ചെയ്പ്പോള്‍ രണ്ടാം ഡിവിഷനില്‍നിന്ന് ലൗവെയ്നും ബീര്സ്കോട്ടും സ്ഥാനക്കയറ്റം നേടിയെത്തുകയും ചെയ്തു.
ഈ പുതിയ സീസണില്‍ മത്സരക്രമത്തില്‍ മാറ്റമുണ്ടാകും. 34 റെഗുലര്‍ സീസണ് മത്സരങ്ങളുണ്ടാകും. ഇതിലെ ആദ്യ നാലു സ്ഥാനക്കാര്‍ ചാമ്പ്യന്‍സ് പ്ലേ ഓഫ് കളിക്കണം. അടുത്ത നാലു ടീമുകള്‍ യൂറോപ്പ ലീഗ് പ്ലേ ഓഫുകളും കളിക്കണം. ഓഗസ്റ്റ് അവസാനം വരെ മത്സരങ്ങള്‍ കാണികളില്ലാത്ത സ്റ്റേഡിയങ്ങളിലാകും.
ബെല്‍ജിയന്‍ ലീഗ് എട്ടിന് ആരംഭിക്കും
12:14 AM Aug 02, 2020 | Deepika.com