മുംബൈ: വിഷാദരോഗത്തെത്തുടർന്നാണു ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ജീവനൊടുക്കിയതെന്നു വിശ്വസിക്കാൻ കഴിയില്ലെന്നു മുൻ കാമുകിയും ടെലിവിഷൻ താരവുമായ അങ്കിത ലോഖണ്ഡെ. ജീവിതത്തെ അത്രയേറെ സ്നേഹിച്ചിയിരുന്നയാളാണ് സുശാന്ത് എന്നും നടി പറഞ്ഞു.
ഒരു പ്രമുഖ ടെലിവിഷൻ പരന്പരയുടെ ചിത്രീകരണത്തിനിടെയാണ് സുശാന്തുമായി ഇവർ പരിചയപ്പെടുന്നത്. 2016 വരെ ആറുവർഷത്തോളം പ്രണയത്തിലായിരുന്നു. കഴിഞ്ഞ ജൂൺ 14 നാണ് സുശാന്ത് ജീവനൊടുക്കിയത്. ഇതിനുശേഷം ആദ്യമായാണ് അങ്കിത ഇക്കാര്യത്തിൽ പൊതുവേദിയിൽ അഭിപ്രായം പറയുന്നത്.
നടി റിയ ചക്രവർത്തിക്കെതിരേ ആത്മഹത്യ പ്രേരണ കുറ്റത്തിനു പാറ്റ്ന പോലീസ് നേരത്തെ കേസെടുത്തിരുന്നു. അങ്കതയുമായുള്ള ബന്ധം തകർന്നശേഷമാണ് റിയ ചക്രവർത്തിയുമായി സുശാന്ത് അടുക്കുന്നത്.