ശ്രീനഗർ: ജമ്മു കാഷ്മീർ പീപ്പിൾ കോൺഫറൻസ്(ജെകെപിസി) ചെയർമാൻ സജാദ് ഗനി ലോണിനെ വീട്ടുതടങ്കലിൽനിന്നു മോചിപ്പിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെ ലോൺ സ്ഥിരീകരിച്ചു. ഒരു വർഷത്തിനുശേഷമാണു ലോൺ മോചിതനാകുന്നത്. പിഡിപി-ബിജെപി സർക്കാരിൽ കാബിനറ്റ് മന്ത്രിയായിരുന്നു ലോൺ.