റിയാദ്: പിത്താശയ ശസ്ത്രക്രിയയ്ക്കു വിധേയനായ സൗദിയിലെ സല്മാന് രാജാവ് (84) ആശുപത്രി വിട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം കിംഗ് ഫൈസല്‍ ആശുപത്രിയില്‍നിന്നു സല്മാന് രാജാവ് നടന്നു നീങ്ങുന്ന വീഡിയോ ദേശീയ മാധ്യമം പുറത്തുവിട്ടു. പത്തുദിവസത്തെ ആശുപത്രിവാസത്തിനു ശേഷം ബക്രീദ് ദിനത്തിലാണു രാജാവ് ആശുപത്രിവിട്ടത്.