സാവോപോളോ: ബ്രസീല്‍ പ്രസിഡന്റ് ജെര് ബോല്സുനാരോയുടെ പത്നിക്കും മന്ത്രിസഭയിലെ ഒരംഗത്തിനും കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ബോല്സുനാരോയ്ക്കു കഴിഞ്ഞയാഴ്ച കോവിഡ് ബാധിച്ചിരുന്നു. ഒരാഴ്ചത്തെ ക്വാറന്റൈനു ശേഷം രോഗമുക്തി നേടിയതായി പ്രസിഡന്റ് പ്രഖ്യാപിച്ചതിനു പിറ്റേന്നാണ് ഭാര്യ മിഷേലിനു രോഗം സ്ഥിരീകരിച്ചത്. സയന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രി മാര്‍കോസ് പോന്തസിനു വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു.