മെൽബൺ: ഓസ്ട്രേലിയൻ പൗരത്വം സ്വന്തമാക്കിയ അന്യരാജ്യക്കാരുടെ പട്ടികയിൽ ഒന്നാമത് ഇന്ത്യ. 2019-2020 വർഷത്തിൽ 38,000 ഇന്ത്യക്കാർക്കാണ് ഓസ്ട്രേലിയൻ പൗരത്വം ലഭിച്ചത്. തൊട്ടുമുന്‍പുള്ള വർഷത്തെക്കാൾ 60 ശതമാനത്തിന്റെ വർധനയാണിത്. 200,000 പേർക്കാണ് കഴിഞ്ഞവർഷം പൗരത്വം ലഭിച്ചത്. ഇതിൽ 38,209 ഇന്ത്യക്കാരാണുള്ളത്. 25,011 ബ്രട്ടീഷുകാർക്കും 14,764 ചൈനക്കാർക്കും 8821 പാക്കിസ്ഥാൻകാർക്കും ഈ കാലയളവിൽ ഓസ്ട്രേലിയ പൗരത്വം നൽകി.