ദുബായ്: ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന് വന്‍ കുതിപ്പ്്. ഐസിസിയുടെ പുതിയ പട്ടികയില്‍ ഇംഗ്ലീഷ് പേസര്‍ ഏഴു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനമാണ് ബ്രോഡിന് സ്ഥാനക്കയറ്റം നല്‍കിയത്. മൂന്നു മത്സരപരമ്പരയില്‍ അവസാന രണ്ടു മത്സരങ്ങളില്‍നിന്ന് ബ്രോഡ് 16 വിക്കറ്റുകളാണ് വീഴ്ത്തിയത്. അവസാന മത്സരത്തില്‍ പത്തു വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് കടക്കുന്ന ഏഴാമത്തെ താരവുമായി. 2016നുശേഷം ആദ്യമായാണ് ബ്രോഡ് മൂന്നാം സ്ഥാനത്തെത്തുന്നത്.
ബാറ്റിംഗിലും ബ്രോഡ് ഏഴു സ്ഥാനം മുന്നോട്ടുകയറി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ മൂന്നു സ്ഥാനം മെച്ചപ്പെടുത്തിയ താരം 11-ാമതാണ്.
ബ്രോഡിന് വന്‍ കുതിപ്പ്
11:30 PM Jul 29, 2020 | Deepika.com