ക്വാലാലംപുർ: നിക്ഷേപഫണ്ടിൽനിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാക്കിന് 12 വർഷം തടവ്.
രാജ്യത്തെ നിക്ഷേപ സംരംഭമായ 1എംഡിബിയിൽ 4.94 കോടി ഡോളറിന്റെ തട്ടിപ്പ് നടന്ന കേസിൽ ഹൈക്കോടതി ജഡ്ജി മുഹമ്മദ് നസ്ലാൻ ഗസാലി നജീബിന് 12 വർഷം തടവ് വിധിച്ചത്. അധികാര ദുർവിനിയോഗത്തിന് 12 വർഷവും പണത്തട്ടിപ്പിനും ക്രിമിനൽ കരാർലംഘത്തിനും 10 വർഷം വീതവുമാണ് തടവ്.
ആകെ 12 വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതി. നജീബിന്റെ മലയ് പാർട്ടി അധികാരത്തിലെത്തി അഞ്ചുമാസത്തിനുള്ളിലാണ് ശിക്ഷാവിധിയെന്നതും ശ്രദ്ധേയമാണ്.