ഇറ്റലിയിൽ ചാന്പ്യൻ യുവന്റസ്
11:52 PM Jul 27, 2020 | Deepika.com
മിലാൻ: ഇറ്റാലിയൻ സീരി എ കിരീടം യുവന്റസ് സ്വന്തമാക്കി. ക്ലബ്ബിന്റെ തുടർച്ചയായ ഒന്പതാമത്തെയും ആകെ 36-ാമത്തെയും കിരീടമാണ്. ഹോം മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളിന് സംപ്ഡോറിയയെ കീഴടക്കിയതോടെയാണ് യുവെ കിരീടം ഉറപ്പിച്ചത്. ലീഗിൽ രണ്ട് മത്സരം കൂടി ശേഷിക്കേയാണ് ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെയും കൂട്ടരുടെയും കിരീട ധാരണം. റൊണാൾഡോ (45+7), ബെർണാഡെഷ്ചി (67) എന്നിവരാണ് യുവന്റസിനായി ഗോൾ നേടിയത്.