പാരീസ്: രണ്ടു വട്ടം ഓസ്കർ നേടിയ ഹോളിവുഡ് നടി ഡേം ഒലിവിയ ഡ ഹാവലൻഡ് 104-ാം വയസിൽ അന്തരിച്ചു.
1939ൽ ഇറങ്ങിയ ക്ലാസിക് ചിത്രം ‘ഗോൺ വിത്ത് ദ വിൻഡി’ലെ മെലാനിയ ഹാമിൽട്ടണിന്റെ വേഷമാണ് ഏറ്റവും ശ്രദ്ധേയം. ടു ഈച്ച് ഹിസ് ഓൺ(1946), ദ ഹെയറെസ്(1949) എന്നീ ചിത്രങ്ങളിലൂടെയാണ് മികച്ച നടിക്കുള്ള ഓസ്കർ നേടിയത്. കരിയറിന്റെ പ്രമുഖഭാഗം 1935മുതൽ 88 വരെ ആയിരുന്നു. ഇതിനിടെ 49 ചിത്രങ്ങളിൽ അഭിനയിച്ചു. 1950കളിൽ പാരീസിലേക്കു താമസം മാറ്റി.