കൊളംബോ: ഇന്ത്യൻ മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഐസിസി ചെയർമാൻ സ്ഥാനത്തിന് ഏറ്റവും അനുയോജ്യനാണെന്ന അഭിപ്രായവുമായി ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാര. സൗരവിന്റെ നേതൃപാടവവും കായിക ബുദ്ധിയും ക്രിക്കറ്റിന് ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹോദരനായ സ്നേഹാശിഷ് ഗാംഗുലിക്കു കോവിഡ്-19 പോസിറ്റീവായതിനെത്തുടർന്ന് സൗരവ് ക്വാറന്റൈനിലായിരുന്നു. പരിശോധനയിൽ സൗരവ് നെഗറ്റീവ് ആണെന്നു തെളിഞ്ഞു.
‘ഐസിസി ചെയർമാനാകാൻ ഗാംഗുലി യോഗ്യൻ’
12:27 AM Jul 27, 2020 | Deepika.com