ഡ​​ബി​​ൾ പി​​എ​​സ്ജി

12:26 AM Jul 26, 2020 | Deepika.com
പാ​​രീ​​സ്: ഫ്ര​​ഞ്ച് ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ടം പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്ൻ നി​​ല​​നി​​ർ​​ത്തി. കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ ഫൈ​​ന​​ലി​​ൽ സെ​​ന്‍റ് എ​​റ്റി​​യ​​നെ 1-0നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് പി​​എ​​സ്ജി കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. നെ​​യ്മ​​ർ 14-ാം മി​​നി​​റ്റി​​ൽ നേ​​ടി​​യ ഗോ​​ളി​​ലാ​​ണ് ഫ്ര​​ഞ്ച് ചാ​​ന്പ്യ​ന്മാ​​രു​​ടെ ജ​​യം. കോ​​വി​​ഡ്-19​​നെ തു​​ട​​ർ​​ന്ന് മാ​​ർ​​ച്ച് 13ന് ​​ലീ​​ഗ് വ​​ണ്‍ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മ​​ത്സ​​ര​​ങ്ങ​​ൾ നി​​ർ​​ത്തി​​വ​​ച്ച​​തി​​നു​​ശേ​​ഷം ഫ്രാ​​ൻ​​സി​​ൽ ന​​ട​​ക്കു​​ന്ന ആ​​ദ്യ സു​​പ്ര​​ധാ​​ന മ​​ത്സ​​ര​​മാ​​യി​​രു​​ന്നു. പി​​എ​​സ്ജി​​യു​​ടെ 13-ാം ഫ്ര​​ഞ്ച് ക​​പ്പ് നേ​​ട്ട​​മാ​​ണി​​ത്. റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട ലീ​​ഗ് വ​​ണ്‍ കി​​രീ​​ട​​വും പി​​എ​​സ്ജി​​ക്കാ​​യി​​രു​​ന്നു. ഇ​​തോ​​ടെ സീ​​സ​​ണ്‍ ഡ​​ബി​​ൾ പി​​എ​​സ്ജി തി​​ക​​ച്ചു.

എം​​ബ​​ാപ്പെ​​യ്ക്കെ​​തി​​രെ ന​​ട​​ത്തി​​യ ഗു​​രു​​ത​​ര ഫൗ​​ളി​​നെ തു​​ട​​ർ​​ന്ന് സെ​​ന്‍റ് എ​​റ്റി​​യ​​ൻ താ​​രം ലോ​​യ്ക് പെ​​റി​​ൻ 31-ാം മി​​നി​​റ്റി​​ൽ ചു​​വ​​പ്പു​​കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യി. തു​​ട​​ർ​​ന്ന് 10 പേ​​രു​​മാ​​യി പ്ര​​തി​​രോ​​ധി​​ച്ചു​​നി​​ന്നെ​​ങ്കി​​ലും പി​​എ​​സ്ജി​​യു​​ടെ വി​​ജ​​യം ത​​ട​​യാ​​നാ​​യി​​ല്ല. നീ​​ണ്ട ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം ന​​ട​​ന്ന മ​​ത്സ​​ര​​മാ​​യ​​തി​​നാ​​ൽ എം​​ബാ​​പ്പെ ഒ​​ഴി​​കെ​​യു​​ള്ള ക​​ളി​​ക്കാ​​ർ താ​​ള​​വും വേ​​ഗ​​വും ക​​ണ്ടെ​​ത്താ​​ൻ തു​​ട​​ക്ക​​ത്തി​​ൽ വി​​ഷ​​മി​​ച്ചു. മ​​ത്സ​​ര​​ത്തി​​നി​​ടെ ഇ​​രു ടീ​​മ​​ഗ​​ങ്ങ​​ളും ത​മ്മി​ൽ ക​യ്യാ​ങ്ക​ളി​യും അ​ര​ങ്ങേ​റി​യ​തും ശ്ര​ദ്ധേ​യ​മാ​യി.

കാ​​ണി​​ക​​ൾ 5000

80,000 പേ​​രെ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന സ്റ്റേ​​ഡി​​യ​​ത്തി​​ൽ അ​​യ്യാ​​യി​​ര​​ത്തോ​​ളം കാ​​ണി​​ക​​ളെ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളോ​​ടെ പ്ര​​വേ​​ശി​​പ്പി​​ച്ചാ​​ണ് ഫ്ര​​ഞ്ച് ക​​പ്പ് ഫൈ​​ന​​ൽ അ​​ര​​ങ്ങേ​​റി​​യ​​ത്. ഈ ​​മാ​​സം 12ന് ​​ന​​ട​​ന്ന ലെ ​​ഹാ​​ർ​​വ​​യ്ക്കെ​​തി​​രാ​​യ പി​​എ​​സ്ജി​​യു​​ടെ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ൽ 5,000 കാ​​ണി​​ക​​ളെ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നു.


മാ​​ർ​​ച്ച് 13നു​​ശേ​​ഷം ഫ്രാ​​ൻ​​സി​​ൽ കാ​​യി​​ക മ​​ത്സ​​ര​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റി​​യി​​രു​​ന്നി​​ല്ല. ഏ​​പ്രി​​ൽ 28ന് ​​എ​​ല്ലാ കാ​​യി​​ക മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കും സ​​ർ​​ക്കാ​​ർ വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി. ഏ​​പ്രി​​ൽ 30ന് ​​പി​​എ​​സ്ജി ലീ​​ഗ് വ​​ണ്‍ ചാ​​ന്പ്യ​ന്മാ​​രാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ടു. കോ​​വി​​ഡ്-19 ലോ​​ക്ക് ഡൗ​​ണി​​നു​​ശേ​​ഷം യൂ​​റോ​​പ്പി​​ലെ അ​​ഞ്ച് വ​​ന്പ​​ൻ ലീ​​ഗു​​ക​​ളി​​ൽ (ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഒ​​ഴി​​കെ) ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ, ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ്, സ്പാ​​നി​​ഷ് ലാ ​​ലി​​ഗ, ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​എ​​ന്നി​​വ പു​​ന​​രാ​​രം​​ഭി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, കോ​​വി​​ഡ്-19 ഭീ​​ഷ​​ണി​​ക്കി​​ടെ ഗാ​​ല​​റി​​യി​​ൽ കാ​​ണി​​ക​​ൾ​​ക്ക് പ്ര​​വേ​​ശ​​നം ന​​ൽ​​കു​​ന്ന ആ​​ദ്യ രാ​​ജ്യ​​മാ​​യി ഫ്രാ​​ൻ​​സ് അ​​റി​​യ​​പ്പെ​​ട്ടു. ഇം​​ഗ്ല​​ണ്ട്, ഇ​​റ്റ​​ലി എ​​ന്നി​​വ​​യും കാ​​ണി​​ക​​ളെ ഗാ​​ല​​റി​​യി​​ലെ​​ത്തി​​ക്കാ​​നു​​ള്ള ശ്ര​​മം ന​​ട​​ത്തു​​ന്നു​​ണ്ട്.


എംബാപ്പെ പരിക്കിൽ, പിഎസ്ജിക്ക് ആശങ്ക

പി​​എ​​സ്ജി​​ക്ക് പ​​രി​​ക്കി​​ന്‍റെ വേ​​ദ​​ന​​യി​​ൽ​​നി​​ന്ന് മു​​ക്തി​​യി​​ല്ല. 2018 മു​​ത​​ൽ പി​​എ​​സ്ജി​​യു​​ടെ സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ൾ​​ക്ക് ഇ​​ട​​വി​​ടാ​​തെ പ​​രി​​ക്ക് കൂ​​ട്ടാ​​യു​​ണ്ട്. നെ​​യ്മ​​ർ, എ​​ഡി​​സ​​ണ്‍ ക​​വാ​​നി ഇ​​പ്പോ​​ൾ എം​​ബാ​​പ്പെ എ​​ന്നി​​ങ്ങ​​നെ നീ​​ളു​​ന്നു ആ ​​പ​​ട്ടി​​ക. സെ​​ന്‍റ് എ​​റ്റി​​യ​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ക​​ഠി​​ന​​മാ​​യ ടാ​​ക്ലിം​​ഗി​​ൽ കാ​​ലി​​നു പ​​രി​​ക്കേ​​റ്റ എം​​ബാ​​പ്പെ ക​​ണ്ണീ​​രോ​​ടെ​​യാ​​ണ് ക​​ളം​​വി​​ട്ട​​ത്. ക്രെ​​ച്ച​​സി​​ലൂ​​ന്നി​​യാ​​ണ് താ​​രം ഡ​​ഗ്ഒൗ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തി​​യ​​തും കി​​രീ​​ടാ​​ഘോ​​ഷ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​തും. അ​​ടു​​ത്ത വെ​​ള്ളി​​യാ​​ഴ്ച (ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 12.40) ലീ​​ഗ് ക​​പ്പ് ഫൈ​​ന​​ലി​​ലും ഓ​​ഗ​​സ്റ്റ് 12ന് (​​ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 13.30) ന​​ട​​ക്കു​​ന്ന ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ക്വാ​​ർ​​ട്ട​​റി​​ലും എം​​ബാ​​പ്പെ ക​​ളി​​ക്കു​​മോ എ​​ന്നു ക​​ണ്ട​​റി​​യ​​ണം.