ചാവിക്കു കോവിഡ്
12:26 AM Jul 26, 2020 | Deepika.com
ദോഹ: സ്പാനിഷ് ഫുട്ബോൾ മധ്യനിര മുൻ സൂപ്പർ താരമായ ചാവി ഹെർണാണ്ടസിന് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ബാഴ്സലോണയുടെ മുൻ താരമായ ചാവി നിലവിൽ ഖത്തർ ക്ലബ്ബായ അൽ സദിന്റെ പരിശീലകനാണ്. അൽ സദ് ക്ലബ്ബാണ് ചാവിയുടെ കോവിഡ് രോഗവിവരം പുറത്തുവിട്ടത്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ചാവി ഐസൊലേഷനിൽ പോവുമെന്നും ഖത്തർ സ്റ്റാർസ് ലീഗിലെ അൽ ഖോറിനെതിരായ മത്സരത്തിൽ ടീമിനൊപ്പം ഉണ്ടാവില്ലെന്നും ക്ലബ് അറിയിച്ചു.