കോൽക്കത്ത: ഐ ലീഗ് വന്പന്മാരായ ഈസ്റ്റ് ബംഗാൾ അടുത്ത സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിനുണ്ടാവില്ല. വരും സീസണിൽ ലീഗിൽ പുതിയ ടീമുകളെ ഉൾപ്പെടുത്താൻ പദ്ധതികളൊന്നുമില്ലെന്ന് ടൂർണമെന്റിന്റെ സംഘാടകരായ എഫ്എസ്ഡിഎൽ വ്യക്തമാക്കിയതോടെയാണിത്.
ഈസ്റ്റ് ബംഗാളിന്റെ ചിരവൈരികളായ മോഹൻ ബഗാൻ എടികെയുമായി ലയിച്ച് ഐഎസ്എലിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ ഈസ്റ്റ് ബംഗാളും ഐഎസ്എലിൽ എത്തുമെന്ന് സൂചനയുണ്ടായി.
ഈസ്റ്റ് ബംഗാൾ ഐഎസ്എലിനില്ല
12:26 AM Jul 26, 2020 | Deepika.com