ബെയ്ജിംഗ്: പടിഞ്ഞാറൻ നഗരമായ ചെംഗ്ഡുവിലെ യുഎസ് കോൺസലേറ്റ് അടച്ചുപൂട്ടാൻ ചൈന ഇന്നലെ ഉത്തരവിട്ടു. ബുധനാഴ്ച ഹൂസ്റ്റണിലെ ചൈനീസ് കോൺസലേറ്റ് യുഎസ് പൂട്ടിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് നടപടിയെന്ന് ചൈന അറിയിച്ചു.
യുഎസിന്റെ ബൗദ്ധികസ്വത്തുക്കൾ മോഷ്ടിക്കുന്നു എന്നാരോപിച്ചാണു ചൈനീസ് കോൺസലേറ്റ് പൂട്ടിയത്. ഇതിനു യുഎസിനു ശക്തമായ തിരിച്ചടി നല്കുമെന്നു ചൈന മുന്നറിയിപ്പു നല്കിയിരുന്നു.
ടിബറ്റിനോട് അടുത്ത ചെംഗ്ഡുവിലെ യുഎസ് കോൺസലേറ്റ് 1985ൽ സ്ഥാപിച്ചതാണ്. ടിബറ്റിലെ വിവരങ്ങൾ ശേഖരിക്കുന്നതിൽ ഈ കോൺസലേറ്റ് യുഎസിന് ഏറെ പ്രയോജനപ്പെട്ടിരുന്നു. ടിബറ്റിന്റെ സ്വാതന്ത്ര്യനീക്കങ്ങളെ യുഎസ് പിന്തുണയ്ക്കുന്നതിൽ ചൈന എന്നും അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുള്ളതാണ്.
ചൈനയും യുഎസും തമ്മിലുള്ള പ്രശ്നങ്ങൾ നയതന്ത്ര യുദ്ധമായി പരിണമിക്കുകയാണ്. വ്യാപാരം, കോവിഡ്, ഹോങ്കോംഗ് വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ വലിയ കലഹം നേരത്തേതന്നെയുണ്ട്.
വീസ തട്ടിപ്പുകേസിൽ പ്രതിയായ ഒരു ചൈനീസ് ഗവേഷക സാൻഫ്രാൻസിസ്കോയിലെ ചൈനീസ് കോൺസലേറ്റിൽ ഒളിച്ചിരിക്കുന്നതായും യുഎസ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഗവേഷകയ്ക്ക് ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്ന് എഫ്ബിഐ കണ്ടെത്തിയിരുന്നു.
ചൈനീസ് കോൺസലേറ്റ് ചാരന്മാരുടെ കേന്ദ്രം: പോംപിയോ
ഹൂസ്റ്റണിലെ ചൈനീസ് കോൺസലേറ്റ് ചാരപ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചു. യുഎസ് കന്പനികളുടെ വ്യാപാരരഹസ്യങ്ങൾ മോഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇവിടെ നടന്നിരുന്നു. അതുകൊണ്ടാണ് ഇതു പൂട്ടാൻ ഉത്തരവിട്ടത്.