ബംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായ കർണാടകയെ രക്ഷിക്കാനു ദൈവത്തിനു മാത്രമേ കഴിയൂ എന്ന് ആരോഗ്യമന്ത്രി ബി. ശ്രീരാമലു. മഹാമാരിയെ പ്രതിരോധിക്കാൻ പൊതുജനങ്ങളുടെ സഹകരണമാണു പ്രധാനമെന്നു മന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം തടയുന്നതിൽ സർക്കാർ പരാജയമാണെന്ന കോൺഗ്രസിന്റെ ആക്ഷേപത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ശ്രീരാമലു.
പിന്നീട് പ്രസ്താവനയിൽ തിരുത്തുമായി മന്ത്രി രംഗത്തെത്തി. തന്റെ വാക്കുകൾ ഒരു വിഭാഗം മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിൽ ഇന്നലെ നാലായിരത്തിലധികം കോവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്തത്.