പാറ്റ്ന: പാറ്റ്ന മെഡിക്കൽ കോളജിലെ കോവിഡ് ക്വാറന്റൈൻ സെന്ററിൽ 15 വയസുള്ള പെൺകുട്ടി മാനഭംഗത്തിനിരയായി. സുരക്ഷാ ഗാർഡ് മഹേഷി(40)നെ പോലീസ് പിടികൂടി. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു.
കോൽക്കത്തയിലുള്ള അച്ഛനെ കാണാൻ ഒരാഴ്ച മുന്പാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. പാറ്റ്നയിലെ ബർഹ് റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ പെൺകുട്ടിയെ പോലീസ് ചോദ്യം ചെയ്തു കോവിഡ് പരിശോധനകൾക്കു വിധേയയാക്കി ചൈൽഡ് ലൈൻ പ്രവർത്തകർക്കു കൈമാറി. പരിശോധനാഫലം നെഗറ്റീവാണ്. വനിതാ കമ്മീഷൻ കേസെടുത്തു.