ശ്രീനഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ മധ്യപ്രദേശിൽനിന്ന് ഒളിവിൽപോയ ആളെ ശ്രീനഗറിലെ ഹോട്ടലിൽനിന്നു പോലീസ് പിടികൂടി. ഭോപ്പാലിലുള്ള ഒരു പത്രത്തിന്റെ ഉടമ പ്യാരെ മിയാൻ ആണ് ഖന്യാരിലെ ഒരു ഹോട്ടലിൽനിന്നു പിടിയിലായത്.