ഗാംഗുലി ക്വാറന്റൈനിൽ
11:07 PM Jul 16, 2020 | Deepika.com
കോൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഹോം ക്വാറന്റൈനിൽ. സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണിത്. സ്നേഹാശിഷ് ഗാംഗുലിയുടെ ഭാര്യക്കും ഭാര്യയുടെ മാതാപിതാക്കൾക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സൗരവിന്റെ വീട്ടിലായിരുന്നു സ്നേഹാശിഷ്.