ലണ്ടൻ: ഐഎസ് വധു എന്നു വിളിക്കപ്പെടുന്ന ഷമീമ ബീഗത്തിന് പൗരത്വം റദ്ദാക്കപ്പെട്ട സംഭവത്തിൽ കേസ് നടത്തുന്നതിന് ബ്രിട്ടനിൽ മടങ്ങിയെത്താൻ കോടതി അനുമതി നല്കി. ബംഗ്ലാദേശ് വംശജയായ ഇവർ 2015ൽ പതിനഞ്ചു വയസുള്ളപ്പോൾ സിറിയയിൽ പോയി ഐസിൽ ചേർന്നതാണ്.
കഴിഞ്ഞവർഷമാണ് ബ്രിട്ടൻ പൗരത്വം റദ്ദാക്കിയത്. ഷമീമയുടെ വാദം കേൾക്കാതെയായിരുന്നു നടപടിയെന്നു ചൂണ്ടിക്കാട്ടിയാണ് മടങ്ങിയെത്താൻ കോടതി അനുമതി നല്കിയത്. ഇതിനെതിരേ അപ്പീൽ നല്കുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് അറിയിച്ചു.