ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 91.46 ശതമാനം വിജയം. കഴിഞ്ഞവർഷം 91.10% ആയിരുന്നു.18,73,015 വിദ്യാർഥികൾ പരീക്ഷ എഴുതി. 17,13,121 പേർ ഉപരിപഠനത്തിന് അർഹരായി.
99.28 ശതമാനം വിജയത്തോടെ ഇത്തവണയും തിരുവനന്തപുരം മേഖല റിക്കാർഡ് വിജയം കരസ്ഥമാക്കി. 98.28 ശതമാനവുമായി ചെന്നൈയും 98.23 ശതമാനം വിജയവുമായി ബംഗളൂരു മേഖലയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 79.12 ശതമാനം വിജയവുമായി ഗോഹട്ടിയാണ് ഏറ്റവും പിന്നിൽ.
പെണ്‍കുട്ടികൾ മുന്നിൽ
വിജയശതമാനത്തിൽ പെണ്‍കുട്ടികൾ ഇക്കുറിയും മുന്നിലെത്തി. പരീക്ഷയെഴുതിയ 93.31 ശതമാനം പെണ്‍കുട്ടികളും വിജയിച്ചു. ആണ്‍കുട്ടികളുടെ വിജയശതമാനം 90.14.
4,1804 പേർ 95ശതമാനത്തിനു മുകളിൽ മാർക്ക് നേടി.1,84,358 പേർക്ക് 90 ശതമാനത്തിനു മുകളിൽ മാർക്കുണ്ട്.
99.23 ശതമാനം വിജയത്തോടെ കേന്ദ്രീയ വിദ്യാലയമാണ് സ്കൂളുകളിൽ മുന്നിൽ . ജവഹർ നവോദയകളിൽ 98.66 ശതമാനം വിജയം.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വിജയശതമാനം കുറഞ്ഞു. സ്വകാര്യ സ്കൂളുകൾ 92.81ശതമാനം വിജയം നേടി .