ന്യൂഡൽഹി: കരസേനയ് ക്കു പിന്നാലെ അർധ സൈനിക വിഭാഗങ്ങളിലും ഫേസ്ബുക്ക് ഉപയോഗം നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, സിഐഎസ്എഫ്, എൻഎസ്ജി തുടങ്ങിയ സേനകളിലും ഈ വിഭാഗങ്ങളിൽ നിന്നു വിരമിച്ചവർക്കുമാണ് നിരോധനം ഏർപ്പെടുത്തിയത്. രഹസ്യം ചോരുന്നത് തടയുന്നതിനും സുരക്ഷ മുൻനിർത്തിയുമാണ് നടപടിയെന്നു സർക്കാർ വിശദീകരിക്കുന്നു.
നിലവിൽ സേവനത്തിലുള്ള സൈനികരുമായി നിരന്തരം ബന്ധപ്പെടുന്നതിനാലാണ് സർവീസിൽ നിന്നു വിരമിച്ചവർക്കും നിരോധനം ബാധകമാക്കിയിരിക്കുന്നത്. രഹസ്യ വിവരങ്ങൾ ആപ്പുകളിലൂടെ ചോരുന്നെന്നു കണ്ടെത്തി ഇൻസ്റ്റഗ്രാം, പബ്ജി, ടിക്ക്ടോക്ക്, ട്രൂകോളർ തുടങ്ങി 89 ആപ്പുകൾ നീക്കം ചെയ്യാൻ കരസേന സൈനികർക്ക് നിർദേശം നൽകിയിരുന്നു.