ചെന്നൈ: ബുധനാഴ്ചയവസാനിച്ച 24 മണിക്കൂറിനുള്ളിൽ 5,000 പേർകൂടി ആശുപത്രി വിട്ടതോടെ തമിഴ്നാട്ടിൽ കോവിഡ്-19 ൽ നിന്ന് മുക്തിനേടിയവരുടെ എണ്ണം ഒരുലക്ഷം കടന്നു. ഇന്നലെ 4,496 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1,51,820 ലെത്തി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്.
68 പേർകൂടി മരണത്തിനു കീഴടങ്ങിയതോടെ കോവിഡ് മൂലം സംസ്ഥാനത്ത് ജീവൻ നഷ്ടമായവരുടെ എണ്ണം 2,167 ആയി.
68 പേർകൂടി മരണത്തിനു കീഴടങ്ങിയതോടെ കോവിഡ് മൂലം സംസ്ഥാനത്ത് ജീവൻ നഷ്ടമായവരുടെ എണ്ണം 2,167 ആയി.