കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണില്‍ ഇരുപത്തിമൂന്നുകാരനായ മിഡ്ഫീല്‍ഡര്‍ റിത്വിക് കുമാര്‍ ദാസ് കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയും. ആക്രമണാത്മക മിഡ്ഫീല്‍ഡറായി കളിക്കാന്‍ കഴിയുന്ന റിത്വിക് റിയല്‍ കാശ്മീര്‍ എഫ്സിയില്‍ നിന്നാണ് കെബിഎഫ്സിയിലെത്തിയത്. റിയല്‍ കാശ്മീരിനായി അദ്ദേഹം 11 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അതില്‍ ആറു മത്സരങ്ങളില്‍ ആദ്യ ഇലവണില്‍ ഇറങ്ങിയ താരം കഴിഞ്ഞ ഐലീഗ് സീസണില്‍ 2 അസിസ്റ്റുകള്‍ സംഭാവന നല്‍കുകയും ചെയ്തു.
പശ്ചിമ ബംഗാളിലെ ബര്‍ണ്‍പൂരില്‍ നിന്നുള്ള റിത്വിക്, മോഹന്‍ ബഗന്‍ അക്കാഡമിയിലാണ് കരിയര്‍ ആരംഭിച്ചത്. 2018ല്‍ ഐലീഗില്‍ അരങ്ങേറ്റം കുറിച്ചു.
റിത്വിക് ദാസ് കേരള ബ്ലാസ്റ്റേഴ്സില്‍
12:18 AM Jul 16, 2020 | Deepika.com