ചെൽസിക്കു വിജയം
12:18 AM Jul 16, 2020 | Deepika.com
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് ജയം. ഹോം മത്സരത്തിൽ നോർവിച്ച് സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ചെൽസി കീഴടക്കിയത്. ജയത്തോടെ ചാന്പ്യൻസ് ലീഗ് സാധ്യത ചെൽസി നിലനിർത്തി. 36 മത്സരങ്ങളിൽനിന്ന് 63 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ചെൽസി.