വാഷിംഗ്ടൺ ഡിസി: ഇരുപതു വർഷത്തിനുശേഷം യുഎസിൽ വീണ്ടും ഫെഡറൽ വധശിക്ഷ നടപ്പിലാക്കി. 1990 ൽ വർണവെറിയുടെ പേരിൽ അർക്കൻസാസ് കുടുംബത്തെ കൂട്ടക്കൊലചെയ്ത ഡാനിയേൽ ലൂയിസിന്റെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ഇന്ത്യാനയിലെ ടേർ ഹൂട്ടിലെ ഫെഡറൽ ജയിലിലാണ് വധശിക്ഷ നടപ്പിലാക്കിയത്. 2003 മുതൽ യുഎസിൽ ഫെഡറൽ വധശിക്ഷ മരവിപ്പിച്ചിരുന്നു.
വധശിക്ഷ നടപ്പിലാക്കുന്നതിന് ചൊവ്വാഴ്ചയാണ് സുപ്രീംകോടതി അനുമതി നൽകിയത്. രണ്ടു കുറ്റവാളികൾക്കു കൂടി ഈയാഴ്ച വധശിക്ഷ നടപ്പിലാക്കും.
വധശിക്ഷ നടപ്പിലാക്കുന്നതിന് ചൊവ്വാഴ്ചയാണ് സുപ്രീംകോടതി അനുമതി നൽകിയത്. രണ്ടു കുറ്റവാളികൾക്കു കൂടി ഈയാഴ്ച വധശിക്ഷ നടപ്പിലാക്കും.