+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാജരാകാതിരുന്നതു ക്വാറന്‍റൈനിൽ ആയിരുന്നതിനാൽ: ബിഷപ് ഫ്രാങ്കോ

ന്യൂ​ഡ​ൽ​ഹി: തന്‍റെ അഭിഭാഷകനു കോവിഡ് സ്ഥിരീകരിച്ചതിനെ ത്തുട​ർ​ന്നു വീ​ട്ടി​ലെ ക്വാ​റ​ന്‍റൈ നിലാ​യ​തി​നാ​ലാ​ണു വി​ചാ​ര​ണ ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ ജാ​മ്യ
ഹാജരാകാതിരുന്നതു ക്വാറന്‍റൈനിൽ ആയിരുന്നതിനാൽ: ബിഷപ് ഫ്രാങ്കോ
ന്യൂ​ഡ​ൽ​ഹി: തന്‍റെ അഭിഭാഷകനു കോവിഡ് സ്ഥിരീകരിച്ചതിനെ ത്തുട​ർ​ന്നു വീ​ട്ടി​ലെ ക്വാ​റ​ന്‍റൈ നിലാ​യ​തി​നാ​ലാ​ണു വി​ചാ​ര​ണ ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ ജാ​മ്യം റ​ദ്ദാ​ക്കി​യ തീ​രു​മാ​നം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്നും ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ.
ഹൈ​ക്കോ​ട​തി​യി​ൽ റി​വ്യൂ പെ​റ്റീ​ഷ​ൻ ന​ൽ​കു​ന്ന​തി​ന് അ​ഭി​ഭാ​ഷ​ക​രെ​ടു​ത്ത ര​ണ്ടു ത​വ​ണ അ​ട​ക്കം നാ​ലു ത​വ​ണ ഒ​ഴി​ച്ച് എ​ല്ലാ​പ്രാ​വ​ശ്യ​വും ബി​ഷ​പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ട്ടു​ണ്ടെ​ന്നും മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും ബി​ഷ​പ്പി​ന്‍റെ പി​ആ​ർ​ഒ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നു റി​ട്ട​യേ​ർ​ഡ് ജ​ഡ്ജി സ​ൽ​ദാ​ന അ​യ​ച്ച തു​റ​ന്ന ക​ത്തി​ലൂ​ടെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ സ്വാ​ധീ​നി​ക്കാ​നു​ള്ള ശ്ര​മ​മാണെന്നു പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ത​ന്‍റെ അ​ഭി​ഭാ​ഷ​ക​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ആ​റാം തീ​യ​തി മു​ത​ൽ ബി​ഷ​പ് ഫ്രാ​ങ്കോ വസതിയിൽ ക്വാ​റന്‍റൈനിലാണ്. അ​ഭി​ഭാ​ഷ​ക​ന്‍റെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലാ​യി​രു​ന്ന​തി​നാ​ൽ ക്വാ​റ ന്‍റൈൻ നി​ർ​ബ​ന്ധ​വു​മാ​യി​രു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ച എ​ല്ലാ തെ​ളി​വു​ക​ളും രേ​ഖ​ക​ളും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​വ​ധി അ​പേ​ക്ഷയും നൽകിയിരു ന്നതായും പിആർഒ പറഞ്ഞു.