ശ്രീനഗർ: കാഷ്മീരിലെ അനന്ത്നാഗിൽ പാക്കിസ്ഥാൻ പൗരൻ ഉൾപ്പെടെ രണ്ട് ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നസീർ ആണ് കൊല്ലപ്പെട്ട പാക് ഭീകരൻ. ഇയാൾ എ കാറ്റഗറി ഭീകരനാണ്. ശ്രീഗുഫ്വാര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സ്ത്രീക്കു പരിക്കേറ്റു. ഭീകരരിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.