+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ്: അമിതാഭിന്‍റെയും അഭിഷേകിന്‍റെയും ആരോഗ്യം മെച്ചപ്പെട്ടു, ഐ​​​​ശ്വ​​​​ര്യ​​​​യും മകളും ഹോം ക്വാറന്‍റൈനിൽ

മും​​​​ബൈ: കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു മും​​​​ബൈ നാ​​​​നാ​​​​വ​​​​തി ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ബോ​​​​ളി​​​​വു​​​​ഡ് മെ​​​​ഗാ​​​​സ്
കോവിഡ്: അമിതാഭിന്‍റെയും അഭിഷേകിന്‍റെയും ആരോഗ്യം മെച്ചപ്പെട്ടു, ഐ​​​​ശ്വ​​​​ര്യ​​​​യും മകളും ഹോം ക്വാറന്‍റൈനിൽ
മും​​​​ബൈ: കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു മും​​​​ബൈ നാ​​​​നാ​​​​വ​​​​തി ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ബോ​​​​ളി​​​​വു​​​​ഡ് മെ​​​​ഗാ​​​​സ്റ്റാ​​​​ർ അ​​​​മി​​​​താ​​​​ഭ് ബ​​​​ച്ച​​​​ന്‍റെ(77)​​​​യും മ​​​​ക​​​​ൻ അ​​​​ഭി​​​​ഷേ​​​​കി​​​​ന്‍റെ(44)​​​​യും ആ​​​​രോ​​​​ഗ്യ​​​​നി​​​​ല മെ​​​​ച്ച​​​​പ്പെ​​​​ട്ടു. മ​​​റ്റു ഗു​​​രു​​​ത​​​ര രോ​​​ഗ​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര ചി​​​​കി​​​​ത്സ​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നും ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

ഈ ​​​​മാ​​​​സം 11 നാ​​​​ണ് ഇ​​​​രു​​​​വ​​​​ർ​​​​ക്കും കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. അ​​​​മി​​​​താ​​​​ഭ് ബ​​​​ച്ച​​​​ൻ ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ​​​​യാ​​​​ണ് രോ​​​ഗ​​​വി​​​​വ​​​​രം പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. 12ന് ​​​​ഐ​​​​ശ്വ​​​​ര്യ​​​​റാ​​​​യ്, മ​​​​ക​​​​ൾ ആ​​​​രാ​​​​ധ്യ എ​​​​ന്നി​​​​വ​​​​ർ​​​​ക്കു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഇ​​​​രു​​​​വ​​​​രും ഹോം ​​​​ക്വാ​​​​റ​​​​ന്‍റൈ​​​​നി​​​​ലാ​​​​ണ്. അ​​​​മി​​​​താ​​​​ഭ് ബ​​​​ച്ച​​​​ന്‍റെ ഭാ​​​​ര്യ ജ​​​​യ ബ​​​​ച്ച​​​​ന്‍റെ​​​​യും വ​​​​സ​​​​തി​​​​യി​​​​ലെ 26 ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും പ​​​​രി​​​​ശോ​​​​ധ​​​​നാ​​​​ഫ​​​​ലം നെ​​​​ഗ​​​​റ്റീ​​​​വാ​​​​ണ്. മൂ​​​​ന്നു ജീ​​​​വ​​​​ന​​​​ക്കാ​​​​ർ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യി നേ​​​​രി​​​​ട്ടു സ​​​​ന്പ​​​​ർ​​​​ക്കം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ഇ​​​​വ​​​​രെ പ​​​​രി​​​​ശോ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല.

രോ​​​​ഗം ഭേ​​​​ദ​​​​മാ​​​​കു​​​​ന്ന​​​​തു​​​​വ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ക​​​​ഴി​​​​യാ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്ന് അ​​​​ഭി​​​​ഷേ​​​​ക് ട്വീ​​​​റ്റ് ചെ​​​​യ്തു.