ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 പിന്നിട്ടു. ഇന്നലെ 66 പേരാണു മരിച്ചത്. ആകെ മരണം 2032. ഇന്നലെ 4328 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 142,798. ഇന്നലെ ചെന്നൈയിൽ 1140 പേർക്കാണു രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞമാസം വരെ തമിഴ്നാട്ടിലെ ആകെ കേസുകളിൽ നാലിൽ മൂന്നും ചെന്നൈയിലായിരുന്നു. ഇപ്പോൾ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും രോഗം പടരുകയാണ്. ചെന്നൈയിൽ ഒരു ഘട്ടത്തിൽ രണ്ടായിരത്തിനു മുകളിൽ പ്രതിദിന കേസുകളുണ്ടായിരുന്നു. ഇപ്പോൾ അത് കുറഞ്ഞുവരുന്നത് ആശ്വാസമായി. സംസ്ഥാനത്തെ ആകെ രോഗികളിൽ പകുതിയും ചെന്നൈയിലാണ്-78,573. ചെങ്കൽപേട്ട്(8283), തിരുവള്ളൂർ(6930), മധുര(6539) എന്നിവിടങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്.
മഹാരാഷ്ട്രയിൽ ഇന്നലെ 6497 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 2,60,924. ഇന്നലെ 193 പേർ മരിച്ചു. ആകെ മരണം 10,482. !,05,935 പേരാണു സംസ്ഥാനത്തു ചികിത്സയിലുള്ളത്.
അന്ധ്രപ്രദേശിൽ ഇന്നലെ 37 പേർ മരിച്ചു. ഒരു ദിവസത്തെ ഉയർന്ന മരണനിരക്കാണിത്. ആകെ മരണം 365 ആയി. ഇന്നലെ 1935 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 31,103. അനന്തപുരമു, കർണൂൽ, ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി ജില്ലകളിലാണു രോഗം വ്യാപനം കൂടുതലായിട്ടുള്ളത്.