കോൽക്കത്ത: 2020-21 സീസണ് ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ് ഫുട്ബോൾ പോരാട്ടങ്ങൾ ഗോവയിലും കോൽക്കത്തയിലുമായി നടക്കും. സീസണ് മുഴുവൻ ഒരു വേദിയിലായിരിക്കും നടക്കുക. അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങളെന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഇന്നലെ അറിയിച്ചു. നവംബറിലാണ് മത്സരങ്ങൾ ആരംഭിക്കുക. ഐ ലീഗ് സെപ്റ്റംബർ പകുതിയോടെ ആരംഭിക്കാനാണ് ശ്രമമെന്നും എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് പറഞ്ഞു.
അണ്ടർ 17 ഫിഫ വനിതാ ലോകകപ്പ് ഫുട്ബോൾ വേണ്ടിവന്നാൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുമെന്നും കുശാൽ ദാസ് വ്യക്തമാക്കി.
ഐഎസ്എൽ ഗോവയിൽ, ഐ ലീഗ് കോൽക്കത്തയിൽ
12:05 AM Jul 14, 2020 | Deepika.com